മൂത്തോന്‍ 20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ ഉറ്റസുഹൃത്തിന് വേണ്ടി ചെയ്തത്: പൊതുവേദിയില്‍ വിതുമ്പി ഗീതു മോഹന്‍ദാസ്- വീഡിയോ

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകാണ്. സ്വവര്‍ഗ പ്രണയം വിഷയമാക്കിയ മൂത്തോന്‍ ചെയ്തത് 20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിനുവേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഗീതു മോഹന്‍ദാസ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം തന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് മൂത്തോന്‍. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ചിത്രമാണിത്. നിങ്ങളിത് കാണണം.” മുന്നിലിരിക്കുന്ന എല്‍.ജി.ബി.ടി.ക്യു വിഭാഗത്തോട് സംസാരിക്കവേ വാക്കുകളിടറി നിറകണ്ണുകളോടെ ഗീതു പറഞ്ഞു.

“ഇത് മാറ്റത്തിനുള്ള സമയമാണ്. ക്വീര്‍ പ്രൈഡ് മാര്‍ച്ച് ഇനി അടുത്തവര്‍ഷം നടത്താനായി കാത്തിരിക്കേണ്ട. ഈ വര്‍ഷം തന്നെ നമുക്ക് കഴിയുന്നത് ചെയ്യണം. സിനിമയെന്ന മാധ്യമത്തിലൂടെ ഈ സമൂഹത്തിനുവേണ്ടി ചെയ്യാനാവുന്നത് ഞാനും ചെയ്യും.” ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ