'പ്രണവ് മാത്രമേ എന്റെ മനസ്സിലുള്ളു'; മോഹന്‍ലാലിന്റെ മരുമകള്‍ ആവണമെന്ന് ഗായത്രി, ട്രോള്‍ പൂരം

അടുത്തിടെ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് നടി ഗായത്രി സുരേഷ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു എന്ന് പറയുന്ന വിശദീകരണ വീഡിയോ താരം പങ്കുവെച്ചതോടെ ട്രോളുകളില്‍ നിറയുകയും വിവാദമാവുകയും ചെയ്തിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്.

”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആരോടും അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ ഒരാളേയുള്ളു പ്രണവ് മോഹന്‍ലാല്‍. പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം” എന്ന് ഗായത്രി പറയുന്നു.

പ്രണവിനെ എങ്ങനെയെങ്കിലും ഇത് അറിയിക്കാം എന്ന് അവതാരകന്‍ പറയുമ്പോള്‍ അത് തന്നെയാണ് താന്‍ ഇത് പറയാന്‍ കാരണമെന്നും ഗായത്രി വ്യക്തമാക്കുന്നു. പ്രണവ് തന്നേക്കാള്‍ ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. തന്റെ ഈ പടങ്ങള്‍ ഒക്കെ ഇറങ്ങി, താനും ആ ഒരു ലെവലില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ നടക്കാമായിരിക്കാം എന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

പ്രണവിനോടുള്ള ഇഷ്ടത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും ഗായത്രി പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ മരുമകള്‍ ആവാനുള്ള പരിപാടി ആണല്ലേ എന്നും ചോദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇത് ആഘോഷിക്കുന്നത്. പ്രണവിന്റെ ഹൃദയം ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനത്തിലെ സീനുകള്‍ വെച്ചും ട്രോളന്മാര്‍ ഗായത്രിയെ ട്രോളുന്നുണ്ട്.

Latest Stories

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്