ലിയോയില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, അഭിനയിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്..: ഗൗതം മേനോന്‍

നിലവില്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ‘ലിയോ’. ഏതൊക്കെ റെക്കോഡുകളാകും ലിയോ തകര്‍ക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ മനസില്‍. ലിയോയെ കുറിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആദ്യം ലിയോയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായിരുന്നില്ല എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ”ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്. മനംകവരുന്നതാണ് ലിയോ. ലിയോയ്ക്കായി ഞാന്‍ ഡബ് ചെയ്ത രംഗങ്ങള്‍ കണ്ടിരുന്നു. അതെല്ലാം മികച്ചതായി ലിയോയില്‍ വന്നിട്ടുണ്ട്.”

”ആദ്യം ലിയോയില്‍ എത്താന്‍ തയ്യാറായിരുന്നില്ല. വിക്രത്തിനായി ലോകേഷ് കനകരാജ് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലിയോയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യണമെന്ന് പിന്നീട് ലോകേഷ് കനകരാജ് ആവശ്യപ്പെടുകയായിരുന്നു.”

”അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ട് ഏല്‍ക്കുകയായിരുന്നു” എന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. അതേസമയം, ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതില്‍ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്താനിരുന്നത്.

എന്നാല്‍ സ്റ്റേഡിയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓഡിയോ ലോഞ്ച് ഉപേക്ഷിക്കുകയായിരുന്നു. ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട് എന്നായിരുന്നു പിന്നീട് എത്തിയ വാര്‍ത്തകള്‍. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഓഡിറ്റോറിയം അനുവദിക്കാത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്