മുഖ്യമന്ത്രി സമ്മതിച്ചാല്‍ ഇനിയും അഭിനയിക്കും.. അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണ്, ദിലീപിന്റെ ചിത്രത്തില്‍ അഭിനയിച്ചത് വിഷമമായിരുന്നു: ഗണേഷ് കുമാര്‍

മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നിയുക്ത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. തിയേറ്ററില്‍ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഗണേഷ് കുമാര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്.

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ. ദിലീപ് ചിത്രം ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്.

കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാന്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്ക സംവിധായകന്‍ ജീത്തുവിനെ അറിയിച്ചു.

തുടര്‍ന്ന് വിവരമറിഞ്ഞ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തിന്റെ തിയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി. ഇനി നല്ല വേഷം വന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ മാത്രം ചെയ്യും. മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിച്ചാല്‍ മാത്രമെ മന്ത്രിയ്ക്ക് അഭിനയിക്കാന്‍ പറ്റുയുള്ളൂ.

മന്ത്രിക്ക് അഭിനയിക്കാന്‍ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം. അത് നടക്കട്ടെ എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. അതേസമയം, കാലാവധി പൂര്‍ത്തിയാക്കിയ ഗതാഗതമന്ത്രി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പകരം ഇനി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ആയിരിക്കും മന്ത്രിസഭയിലെത്തുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ