'കണ്മണി അൻപോട്' എന്ന ഗാനമില്ലാതെ ഈ സിനിമയില്ല, റൈറ്റ്സ് കിട്ടുമോയെന്ന് സംശയമായിരുന്നു: ഗണപതി

തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ചിത്രമായ ജാൻ എ മൻ എന്ന ചിത്രത്തിലൂടെ മികച്ച വിജയം സ്വന്തമാക്കിയ ചിദംബരം, സർവൈവൽ- ത്രില്ലർ ചിത്രമായാണ് തന്റെ രണ്ടാം ചിത്രമൊരുക്കിയിരിക്കുന്നത്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും  11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

1980-ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം ഗുണ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഗുണയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാന ഭാഗമാണ്.

മഞ്ഞുമ്മൽ ചിത്രീകരണ സമയത്ത് കണ്മണി എന്ന ഗാനത്തിന്റെ
കോപ്പി റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ കൂടിയായ ചിദംബരം. കണ്മണി എന്ന ഗാനമില്ലാതെ മഞ്ഞുമ്മൽ എന്ന ചിത്രം അപൂർണമാണെന്നാണ് ചിദംബരം പറയുന്നത്.

“ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ട് പ്ലെ ചെയ്തുകൊണ്ടാണ് വടംവലിച്ചത്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപെ കൺമാണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നു. ലിറിക്കലായി ഷോർട് ബൈ ഷോർട്ട് ചിദംബരത്തിന്റെ മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമ ഇല്ലെന്ന് ആദ്യമെ ചിദംബരം പറഞ്ഞിരുന്നു. ഒരുസമയത്ത് പാട്ടിന്റെ റൈറ്റ്സ് കിട്ടുമോ ഇല്ലയോ.

എത്രയാകും ഇൻവെസ്റ്റ്മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. അഥവ റൈറ്റ്സ് കിട്ടിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ പോലും, ഈ പാട്ടില്ലാതെ സിനിമ നടക്കത്തില്ലെന്ന് കൃത്യമായി അറിയാരുന്നു. രാജ് കമലിന്റെ കയ്യിൽ ആയിരുന്നില്ല റൈറ്റ്സ് ഉണ്ടായിരുന്നത്. സോണിടെ ഹിന്ദിയിലെ ഏതെ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു പാട്ട്.

അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് നമുക്ക് റൈറ്റ്സ് കിട്ടിയതും. ഏറ്റവും അവസാനം ആയിരുന്നു ക്ലൈമാക്സ് രം​ഗം ഷൂട്ട് ചെയ്തത്. അതിനായി കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ. പിന്നെ പടം കഴിയാൻ പോകുകയാണ്. ഫൈനൽ ഡേയ്സ് ആണ്. അതിന്റെ മൊത്തം ഇമോഷൻലും നമുക്ക് ഉണ്ടായി. ആ പാട്ട് തന്നെയാണ് സിനിമയുടെ ഇംപാക്ടും.

സ്ക്രിപ്റ്റിം​ഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് നമ്മൾ കേൾക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും നമ്മളത് കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നമ്മൾ ബോയ്സിന് മുഴുവൻ ഇതിൽ ഏത് ഷോട്ടാണ് ഇവിടെയാണ് എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. തിയറ്ററിൽ സിനിമ എത്തുന്നതിന് മുൻപ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്” എന്നാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി