എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ഗായകന്‍ ജി വേണുഗോപാല്‍. തന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രശാന്ത് എന്ന് വ്യക്തമാക്കി കൊണ്ടാണ് ജി വേണുഗോപാലിന്റെ കുറിപ്പ്. 21 വര്‍ഷത്തിന് മുമ്പ് സമാനമായ സാഹചര്യങ്ങളിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും തനിക്ക് ജോലി രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായകന്‍ തുറന്നു പറഞ്ഞു. പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെയാണെന്നും ഇതൊരു വിശ്രമസമയം മാത്രമായി കണ്ട് കൂടുതല്‍ ഊര്‍ജസ്വലനായി വൈകാതെ മടങ്ങിവരണമെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വേണുഗോപാലിന്റെ കുറിപ്പ്:

പ്രശാന്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് 2007ലോ 2008ലോ ആയിരിക്കണം. ആദ്യമായി ഐഎഎസ് ജോലിയില്‍ കയറിയ സമയം. പ്രശാന്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ആണെന്നെ ആദ്യം ആകര്‍ഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി. ഞങ്ങളുടെ സായാഹ്നങ്ങള്‍ക്ക് ദൈര്‍ഘ്യം പോരാതെയായി. ഒരു അബ്‌സര്‍ഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങള്‍ ഒരുമിക്കുന്ന വേളകളില്‍ എല്ലാം.

പ്രശാന്ത് വഹിച്ച പദവികള്‍, ഇരുന്ന തസ്തികകള്‍, ഇവയ്‌ക്കെല്ലാം അയാള്‍ ചാര്‍ത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളില്‍, അധികാര സിംഹാസനങ്ങളില്‍ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഉണ്ട്. സന്ദേശങ്ങളുണ്ട്. ‘Bro’ ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആര്‍ട് ഓഫ് റീപാര്‍ടീ എന്ന ഷോണറില്‍ ഒരു ‘പ്രശാന്ത് സിഗ്നേച്ചര്‍’ തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാന്‍ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാന്‍ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്.

അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരിതേക്കാന്‍ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഒ.വി വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘കരിമ്പനപ്പറ്റകളില്‍ കാറ്റ് പിടിക്കും പോലെ’ പ്രശാന്ത് ചിലപ്പോള്‍ ചിലതില്‍ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ തന്നെ അനീതികള്‍ക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്. സര്‍ക്കാരുദ്യോഗസ്ഥന്‍ പല വഴികളില്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടണമെന്ന് സര്‍വീസ് റൂള്‍സില്‍ ഉപദേശങ്ങളൊന്നുമില്ല. നിശബ്ദതയും കണ്ണീരും അല്ലാതെ!

‘never depilate a lion in his own den’. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവര്‍ഗത്തെ അവരുടെ ഇടനാഴിയില്‍ ചെന്ന് കയറി കേശ നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശ്രമിച്ചു. when in a crisis, smetimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്‌പെന്‍ഷന്‍ എന്ന ഉര്‍വശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യങ്ങളില്‍ ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്. ‘nothing vast enters the life of mortals without a curse’ എന്നാണ് സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to osmebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേര്‍ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയര്‍ത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതല്‍ ഊര്‍ജസ്വലനായി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു