സലിമിനോട് തമാശിച്ചു ,നിന്റെ പ്രതിഫല തുകയേക്കാള്‍ നിനക്ക് ഫൈന്‍ തുകയാകുമല്ലോ എന്ന്, ഞാന്‍ എന്റെ പോക്കറ്റിലുള്ള പര്‍സ് സലിമിന് കൊടുത്തു; അനുഭവം പങ്കിട്ട് ജി. വേണുഗോപാല്‍

നടന്‍ സലിം കുമാറുമൊത്ത് വിദേശരാജ്യത്ത് ഷോ അവതരിപ്പിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. സലിം കുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് ‘മമ്മൂട്ടി ഷോ’യുടെ ഭാഗമായി യുഎസിലും യുകെയിലും ഒന്നിച്ചുണ്ടായിരുന്നതിന്റെ അനുഭവങ്ങളാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1999 ലായിരുന്നു ‘ മമ്മൂട്ടി ഷോ ”, യു.എസ്. എ യിലും യു.കെ യിലും. അന്ന് വലിയൊരു ഗ്രൂപ്പിന്റെ ഭാഗമായി പോയ ഓര്‍മ്മകള്‍ ! കോമഡി, മിമിക്രി വിഭാഗത്തില്‍ പുതിയൊരാള്‍ അന്ന് കൂടെ വന്നു. സലിം കുമാര്‍. സിനിമയില്‍ അപ്രസക്തമായ ഒന്ന് രണ്ട് റോളുകള്‍ മാത്രമേ സലിം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ഭാഷാ പരിജ്ഞാനവും, നേരിനോടുള്ള കൂറും ആര്‍ജ്ജവവും , ജീവിതത്തിലെന്തും നര്‍മ്മത്തിലൂടെ കാണാനുള്ള കഴിവും, സലിമിന് വേറിട്ടൊരു വ്യക്തിത്വം നല്‍കിയിരുന്നു. ഹോട്ടല്‍ മുറികളിലെത്തിയാല്‍ സലിം ആദ്യം ചെയ്യുന്നത്,

കട്ടിലില്‍ ഒരു കസേര വലിച്ചിട്ട്, അതില്‍ കയറി, ടോയ്ലറ്റില്‍ നിന്നുള്ള ടിഷ്യു പേപ്പര്‍ സ്‌മോക് അലാമില്‍ തിരുകിക്കയറ്റും. എന്നിട്ട് ഒരു ചിമ്മിനിയില്‍ നിന്നെന്നപോലെ നിര്‍ത്താതെ പുകയൂതും. അമേരിക്കയിലെ മിക്ക ആഡിറ്റോറിയമുകളിലും കര്‍ശനമായ ‘no smoking’ നിര്‍ദ്ദേശമുണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ‘Colden Centre’ ഇല്‍ ഉള്‍പ്പെടെ ഞങ്ങളുടെ സ്‌പോണ്‍സര്‍ വിജയേട്ടന് ഫൈന്‍ കെട്ടേണ്ടി വന്നിട്ടുണ്ട്. അവസാനം ഞങ്ങള്‍ സലിമിനോട് തമാശിച്ചു ,നിന്റെ പ്രതിഫലത്തുകയെക്കാള്‍ നിനക്ക് ഫൈന്‍ തുകയാകുമല്ലോ എന്ന്.

തിരിച്ച് വരാന്‍ സമയം ഞാന്‍ എന്റെ പോക്കറ്റിലുള്ള പര്‍സ് സലിമിന് കൊടുത്തു. ‘ ഇതില്‍ നിറയെ കാശ് വീഴട്ടെ ‘ എന്നാശംസിച്ചു. എന്തായാലും തൊട്ടടുത്ത വര്‍ഷം , രണ്ടായിരമാണ്ടില്‍ റിലീസ് ചെയ്ത ‘സത്യമേവജയതേ ‘ എന്ന സിനിമയ്ക്ക് ശേഷം സലിമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ വേദനാ നിര്‍ഭരമായ നിമിഷങ്ങളെയെല്ലാം ചിരി കൊണ്ട് നേരിടുന്ന, പറവൂരില്‍ സ്വന്തം വീടായ ‘Laughing Villa ‘ യില്‍ ചിരിച്ചും ചിരിപ്പിച്ചും സസുഖം വാഴുന്ന സലിമിന് നന്മയും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു. VG.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല