ഞങ്ങള്‍ക്ക് വേണ്ടി രാത്രി ഉറങ്ങാതെ കൂനിഞ്ഞിരുന്ന് ബീഡി തെറുക്കും, ഒടുവില്‍ അമ്മയ്ക്ക് കൂനായി; ബിനീഷ്

നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ അമ്മ ചിന്നമ്മ ബാസ്റ്റിനും സ്റ്റാര്‍മാജികിന്റെ പുതിയ എപ്പിസോഡിലെത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഈ പരിപാടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തന്റെ അമ്മയെന്ന് ബിനീഷ് പറഞ്ഞു. അച്ഛന്റെ മരണ ശേഷം മക്കളെ നോക്കി വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. രാത്രി ഉറങ്ങാതെ കൂനി കൂനിയിരുന്ന് ബീഡി തെറുക്കുമായിരുന്നു അമ്മയെന്നും ഇത് കാരണം ഒടുവില്‍ അമ്മയ്ക്ക് കൂനു വന്നു. ഇന്ന് പുതിയ വീടുണ്ടാക്കി, കാറുവാങ്ങി. നടന്‍ പറഞ്ഞു.

”നമ്മുടെയൊക്കെ ജീവിതത്തില്‍ ഇപ്പോഴാണ് ലോക്ക് ഡൗണും കാര്യങ്ങളും വന്നത്. അമ്മച്ചിയൊക്കെ ജീവിച്ചത് മുഴുവന്‍ ലോക്ക് ഡൗണായിട്ടാണ്. അമ്മച്ചിയ്ക്ക് വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. പള്ളിയും വീടും അല്ലാതെ മറ്റൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ കൂട്ടി കൊണ്ടു പോകുന്ന സ്ഥലങ്ങള്‍ മാത്രമാണ് അമ്മച്ചിയ്ക്ക് അറിയാവുന്നത്. അതുകൊണ്ട് ഇടയ്ക്ക് അമ്മച്ചിയെയും കാറിലിരുത്തി പുറത്ത് പോകും” എന്നാണ് താരം പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ