'പടം കണ്ട് അച്ഛന്‍ അമ്മയോട് ക്ഷമ ചോദിച്ചു'; 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ മൽഹോത്ര

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. 2021 ജനുവരി 15ന് കേരളത്തിൽ നിന്നുള്ള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ എത്തിയ സിനിമ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ല്‍ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മൽഹോത്രയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഫസ്റ്റ്‌പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സന്യ മൽഹോത്ര ഈ ചിത്രം കണ്ടതിന് ശേഷം തന്‍റെ അമ്മയോട് തന്‍റെ അച്ഛൻ മാപ്പ് പറഞ്ഞെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ ശരിക്കും സമൂഹത്തില്‍ കാണുന്ന ഒരാളാണ്. എന്നാല്‍ അത്തരം ഒരാളായി ഞാനോ, എന്‍റെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ കണ്ടതിന് പിന്നാലെ എന്‍റെ അച്ഛൻ അമ്മയോട് വന്ന് ക്ഷമ ചോദിച്ചതാണ് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിലെ ഏറ്റവും വലിയ പാഠം എന്നാണ് സന്യ പറഞ്ഞത്. ഒരു സ്വയം നവീകരണമാണ് ഈ ചിത്രമെന്നും സന്യ പറഞ്ഞു.

ഫെബ്രുവരി 7 ന് സീ5 ല്‍ മിസിസ് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നത്. നിതാ സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇതിനകം തന്നെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രമാണ്. എന്നാൽ വലിയ മാറ്റങ്ങളടെയാണ് മിസിസ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്