പുഷ്പയെ കുറിച്ച് ആവേശത്തിലാണ്, കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

ലോകേഷ് കനകരാജ്-കമല്‍ഹാസന്‍ ചിത്രം “വിക്ര”ത്തില്‍ താനുണ്ടെന്ന് സ്ഥിരീകരിച്ച് ഫഹദ് ഫാസില്‍. ഫഹദിന് പകരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ചിത്രത്തില്‍ വില്ലന്‍ ആയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താനും വിക്രത്തിന്റെ ഭാഗമാകും എന്ന് ഫഹദ് വ്യക്തമാക്കിയിരിക്കുന്നത്.

അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പ എന്ന ചിത്രത്തില്‍ ഫഹദ് വേഷമിടുന്നുണ്ട്. പുഷ്പയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിക്രമിനെ കുറിച്ച് ഫഹദ് പറഞ്ഞത്. പുഷ്പ എന്ന ചിത്രത്തെ കുറിച്ച് വലിയ ആവേശത്തിലാണ്. സുകുമാര്‍ സാറിനെ കാണുകയും, അദ്ദേഹം കഥ പറഞ്ഞ് തരുകയുമാണ് ചെയ്തത്. ആ കഥാപാത്രം താന്‍ ഇതുവരെ ചെയ്യാത്ത ഒന്നാണ്.

അതുകൊണ്ടാണ് അത് ചെയ്യാന്‍ തീരുമാനിച്ചത്. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രവും ചെയ്യുന്നുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനായി ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം, കമല്‍ഹാസന്റെ 232ാം സിനിമയാണ് വിക്രം. ഗ്യാംഗ്സ്റ്റര്‍ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ നിന്നുള്ള സൂചന. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ചിത്രീകരിക്കുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍