'നസ്രിയ എന്‍റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ എല്ലാം ബാലന്‍സ്ഡായി'

നസ്രിയയുടെ സിനിമാപ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. വിവാഹശേഷം അഭിനയിക്കാമെന്ന് മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ടെന്നും നസ്രിയ തിരിച്ചെത്താന്‍ താനാഗ്രഹിക്കുന്നതായും ഫഹദ് പറഞ്ഞു. നസ്രിയ സിനിമ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ പറഞ്ഞത്. അവള്‍ അതിഷ്ടപ്പെടുന്നില്ലായിരുന്നെങ്കില്‍ ഒരിക്കലും ആ പ്രഫഷനിലേയ്ക്ക് മടങ്ങിപോകാന്‍ പറയുകയില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടമുണ്ടായിരുന്നു. അത് എനിയ്‌ക്കൊരു പേഴ്‌സണല്‍ ലൈഫ് ഇല്ലാത്തതിനാലാണ് എന്ന തോന്നലുണ്ടായി. മുഴുവന്‍ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ല്‍ 13 സിനിമകള്‍ ചെയ്തു. നസ്രിയ എന്റെ ജീവിത്തിലേയ്ക്കു വന്നപ്പോള്‍ എല്ലാം ബാലന്‍സ്ഡ് ആയി.

താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകള്‍ ഇങ്ങനെ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. അത്രയും സപ്പോര്‍ട്ട് നല്‍കുന്ന ഒരാള്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ജോലി വളരെ എളുപ്പമാകുന്നു. നാളെയെപ്പറ്റി ചിന്തിക്കാറുണ്ട്. എനിയ്ക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമാണിപ്പോള്‍ ചെയ്യുന്നത്. മറിച്ചാണു ചെയ്യുന്നതെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമ്മളെ നമ്മളല്ലാതാക്കി മാറ്റുമെന്നും താരം പറഞ്ഞു.

Latest Stories

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍