ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായി തെന്നിന്ത്യൻ താരറാണി; തൃഷയുടെ വിവാഹം കഴിഞ്ഞോ? പ്രചരിക്കുന്ന വിവാഹ ഫോട്ടോകൾക്ക് പിന്നിൽ...

തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയാണ് തൃഷ. ഇരുപതു വർഷത്തിലേറെയായി സിനിമാമേഖലയിൽ സജീവമായ നടിയുടെ വിവാഹത്തെ സംബന്ധിച്ച് നിരന്തരം ഗോസിപ്പുകൾ വരുന്നത് പതിവാണ്. തൃഷയുടെ വിവാഹം നടന്നു എന്നുള്ള ചില വാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു.

ചില കല്യാണ ഫോട്ടോകളോടൊപ്പമാണ് തൃഷയുടെ കല്യാണം കഴിഞ്ഞു എന്നുള്ള തരത്തിൽ വാർത്തകൾ വന്നത്. ഫോട്ടോകൾ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്, സെലിബ്രിറ്റികൾ ആരും പങ്കെടുത്തിട്ടില്ല, വിവാഹം വളരെ ഗ്രാന്റായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചത്.

ഇൻറർനെറ്റിൽ ചിത്രങ്ങൾ വൈറലായെങ്കിലും തൃഷ വാർത്തകളോടൊന്നും പ്രതികരിച്ചില്ല. ഇതോടെ തൃഷയുടെ വിവാഹം കഴിഞ്ഞു എന്നുതന്നെ പലരും ഉറപ്പിച്ചു. എന്നാൽ സത്യമതല്ല, ജി.ആർ.ടി ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ എടുത്ത ഫോട്ടോസും പരസ്യത്തിലെ ചില സ്‌ക്രീൻ ഷോട്ട് ചിത്രങ്ങളുമാണ് വിവാഹത്തിന്റേത് എന്ന പേരിൽ പ്രചരിച്ചത്.

ആരാധകരെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു കാര്യമാണ് തൃഷയുടെ വിവാഹം. നേരത്തെ തൃഷയും ബിസിനസുകാരൻ വരുൺ മണിയനും തമ്മിലുള്ള വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു എങ്കിലും പിന്നീട് മുടങ്ങി പോവുകയായിരുന്നു. വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ അടുത്തെങ്ങും അങ്ങനെ ഒരു പ്ലാനില്ല എന്നാണ് അടുത്തിടെ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ തൃഷ പറഞ്ഞത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത