'മമ്മൂട്ടിയും മോഹന്‍ലാലും സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ ആഹാ..!, നിത്യ ദാസ് മേക്കപ്പ് ഇട്ടാല്‍ ഓഹോ...!' എന്താണ് ഇവര്‍ക്കൊക്കെ ഇത് പറയുമ്പോള്‍ കിട്ടുന്ന സുഖം; കുറിപ്പ് വൈറല്‍

മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയാണ് നടി നിത്യാ ദാസ്. മേക്കോവര്‍ വീഡിയോകളും മോഡേണ്‍ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇടയ്ക്കിടെ നിത്യാ ദാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരം അടുത്തിടെ പങ്കുവെച്ച വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വന്ന ചില മോശം കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റോസ് ടോണി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പ്രസവം കഴിഞ്ഞ പെണ്ണുങ്ങള്‍ കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി, തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കുറിപ്പിലൂടെ റോസ് പങ്കുവെച്ചിരിക്കുന്നത്. പെണ്ണുങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വെറും മതില് ചാട്ടമായി കാണാതിരിക്കാന്‍ ശ്രമിക്കൂവെന്നും റോസ് ടോണി കുറിച്ചു.

നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാല്‍ പെണ്ണുങ്ങള്‍ ആദ്യത്തേക്കാള്‍ കുറച്ച് തടിയൊക്കെ കൂടും. ചിലര്‍ കുറേ കുറേ കൂടും. ഇനി ചിലര്‍ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലര്‍ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലര്‍ക്ക് തടി ഒരു പ്രശ്‌നം അല്ലാത്തത് കൊണ്ട് അവരതില്‍ ഹാപ്പി ആയി മുന്നോട്ട് പോകും. ചില പെണ്ണുങ്ങള്‍ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും നല്ല ഭംഗിയില്‍ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോള്‍ നമ്മുടെ ചില പ്രത്യേക തരം ആളുകള്‍ക്ക് ഒരു വല്ലാത്ത ചൊറിച്ചില്‍ വരുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കും? മൊത്തം മേക്കപ്പാ, അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്?, ഇവള്‍ക്ക് നാണമില്ലേ?, കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവള്‍ക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ വയ്യേ? ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്, മുഖത്ത് നല്ല പ്രായം ഉണ്ട്….അത്‌കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല,

ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി, ഔട്ട്‌ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീര്‍ക്കുവാ അമ്മച്ചി…. ഇങ്ങനെ എത്രയെത്ര കോള്‍മയിര്‍ അഭിപ്രായങ്ങള്‍. ശരിക്കും ഇവര്‍ക്കൊക്കെ ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും? ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്…. പ്രസവം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി നടക്കുവാന്‍ പാടില്ല എന്ന്? അവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാന്‍ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കില്‍ അത് അവരുടെ ഭര്‍ത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്? ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയില്‍ വന്നിരിക്കുന്ന കമന്റ്‌സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്.

എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍… നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികള്‍ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനില്‍ പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലില്‍ നിന്നുമാണ് പെണ്ണുങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവര്‍ക്ക് മനസിലാകില്ല. അല്ല അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങള്‍ക്കില്ല….’ എന്നിങ്ങനെയായിരുന്നു റോസ് ടോണിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി