ചക്കിയെക്കുറിച്ച് മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ; സോഷ്യൽ മീഡിയയിൽ എന്തും പെട്ടെന്ന് റീച്ചാവും: കാളിദാസ് ജയറാം

സഹോദരി ചക്കിയെക്കുറിച്ച് മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കണമെന്ന് തോന്നിയാലും പറ്റില്ലല്ലോ എന്ന് നടൻ കാളിദാസ്. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ, സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും നെഗറ്റിവിറ്റിയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്.

ചക്കിയുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും ഇടിക്കണമെന്ന് തോന്നിയാലും അത് കഴിയില്ലെന്നുമാണ് നടൻ പറഞ്ഞത്. താൻ അവരെ ഇടിച്ചാലും കാളിദാസ് ഒരാളെ ഇടിച്ചു എന്നായിരിക്കും അടുത്ത തമ്പ്നെയിൽ എന്നും നടൻ കൂട്ടിച്ചേർത്തു.

‘ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യും മുമ്പെ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശം ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിന്റെ ഒന്നര മണിക്കൂർ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല. നല്ല സിനിമയായിരിക്കും പക്ഷെ കമന്റുകൾ തല്ലിപ്പൊളി പടം എന്നൊക്കെയാവും’ കാളിദാസ് പറഞ്ഞു.

‘പലരും റിവ്യു കണ്ട് സിനിമയ്ക്ക് പോകാതെയാവും. എന്തും സോഷ്യൽ മീഡിയയിൽ പെട്ടന്ന് റീച്ചാവും. നെഗറ്റീവാണെങ്കിൽ അതിനെക്കാൾ സ്പീഡ് കൂടും. ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും നമുക്കില്ല. അവർ പറയുന്നതൊന്നും നമുക്ക് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞാലും ചിലതൊക്കെ വേദനിപ്പിക്കും. എന്നെ അത് ബാധിക്കാറില്ല പക്ഷെ അത് കാരണം വേദനിച്ചവരെ എനിക്കറിയാം.

‘ചക്കിയുടെ കാര്യത്തിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ സാധിക്കും. ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ. അവരെ ഞാൻ ഇടിച്ചാൽ എന്താവും? കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കും അടുത്ത തമ്പ്നെയിൽ ഇക്കാര്യത്തിൽ നിസ്സഹായരാണ് നമ്മൾ’ കാളിദാസ് പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”