'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാതാണെന്ന് ജോയ് മാത്യു പറഞ്ഞു. വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദർശിനി പദ്ധതി എന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവർക്കുള്ള ഔദാര്യമല്ല അവരോടുള്ള ആദരവാണ് എന്നും ജോയ് മാത്യു പറഞ്ഞു.

ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ മറ്റൊരു മുഖ്യൻ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ ഒരു പ്രവാസിക്കും നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല എന്നും ജോയ് മാത്യു വിമർശനം ഉന്നയിച്ചു. കെ എസ് ആർ ടി സി ബസ്സിലെ ഈ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. അവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് പ്രതിമാസം ആയിരം രൂപയെങ്കിലും മിച്ചം പിടിക്കാൻ കഴിയുമെന്നും ജോയ് മാത്യു പറഞ്ഞു.

ഗവർമെന്റിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേർത്തുപിടിക്കുന്നവർ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്ന് ജോയ് മാത്യു കൂട്ടിച്ചേർത്തു. കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും മുഖ്യമന്ത്രി സതീശൻ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യുമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ്
==================
സബാഷ്
വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദർശിനി പദ്ധതി.
ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ മറ്റൊരു മുഖ്യൻ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ ഒരു പ്രവാസിക്കും നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല.
കെ എസ് ആർ ടി സി ബസ്സിലെ ഈ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. അവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് പ്രതിമാസം ആയിരം രൂപയെങ്കിലും മിച്ചം പിടിക്കാൻ കഴിയും.
ഗവർമെന്റിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേർത്തുപിടിക്കുന്നവർ ആരാണോ അതാണ് ശരിയായ ഇടത് പക്ഷം.
കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും മുഖ്യമന്ത്രി സതീശൻ നയിക്കുന്ന ഈ യാത്ര ലക്‌ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവർക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്.

Latest Stories

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി