കേരളത്തിൽ വച്ചുള്ള ഷൂട്ടിനിടെ മദ്യപിച്ചെത്തിയ ആരാധകനെ തല്ലി; ആളെ കൂട്ടി വന്നപ്പോൾ പഠിച്ച ആയോധനകലകൾ പ്രയോഗിച്ചു : സായ് ധൻസിക

കേരളത്തിൽ സിനിമ ചിത്രീകരിക്കുന്നതിനിടയിൽ തനിക്ക് നേരിട്ട ഒരു മോശം അനുഭവം വെളിപ്പെടുത്തി നടി സായ് ധൻഷിക. മദ്യപിച്ച് ഒരാൾ ഫോട്ടോ എടുക്കണം എന്ന ആവശ്യവുമായി വന്നുവെന്നും നിരസിച്ചപ്പോൾ ആളെക്കൂട്ടി വന്ന ബഹളം ഉണ്ടാക്കിയെന്നും നല്ല രീതിയിൽ അയാൾക്ക് തല്ല് കൊടുത്താണ് പറഞ്ഞുവിട്ടതെന്നും നടി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘കേരളത്തിൽ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോൾ ഞാൻ കാരവാനിലേക്ക് പോയി. കൂടെ എന്റെ കെയർടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാൾ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ മദ്യപിച്ചിട്ടുണ്ട് ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അയാൾ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല അയാൾക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ് അയാൾ അതുവഴി അങ്ങ് പോയി. ഞാൻ കാരവാനിലും കയറി’

പിന്നെ പുറത്തിറങ്ങുമ്പോൾ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാൻ പഠിച്ച ആയോധനകലകൾ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേർന്ന് എന്നെ പിടിച്ചു വയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല,’ എന്നും നടി കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ