ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസമേ..അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍ കമന്റിടാന്‍ ഒറിജിനല്‍ അക്കൗണ്ടില്‍ വാ; അശ്ലീല കമന്റിട്ട ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി ദുര്‍ഗ്ഗ കൃഷ്ണ

അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി ദുര്‍ഗ്ഗ കൃഷ്ണ. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ മോശം കമന്റ് ഇട്ടയാള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

നടിയുടെ അമ്മയെ ആണ് ഇയാള്‍ അശ്ലീല വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തത്. ‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല.

ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ എന്നായിരുന്നു താരം പ്രതികരിച്ചത്. ആദ്യം നടിയുടെ കമന്റ് സ്‌ക്രീന്‍ഷോട്ട് മാത്രമായിരുന്നു പ്രചരിച്ചിരുന്നത്. നിരവധി ആളുകള്‍ ആയിരുന്നു നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

പിന്നീടാണ് മോശം കമന്റും പ്രചരിക്കാന്‍ തുടങ്ങിയത്. അത്രയും മോശമായ രീതിയില്‍ ആണ് ഇയാള്‍ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തില്‍ ഒരു പ്രശ്നവും ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ