മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തുറന്നു ചോദിക്കാനുള്ളത് ഇക്കാര്യങ്ങള്‍...; ദുല്‍ഖര്‍ പറയുന്നു

ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുള്ള ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘സിനിമയിലെത്തി 50 വര്‍ഷമായി, എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്’ എന്നതാണ് ദുല്‍ഖറിന് മമ്മൂട്ടിയോട് ചോദിക്കാനുള്ളത്.

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വവും ഹേയ് സിനാമികയും ഒരേ ദിവസമാണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണെന്ന് ദുല്‍ഖര്‍ പറയുന്നു. ‘ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ലുക്ക് മാറ്റുന്നു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ’ എന്നും ദുല്‍ഖര്‍ പറഞ്ഞു. അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിന് പുറകിലെ രഹസ്യം എന്താണ് എന്നാണ് മോഹന്‍ലാലിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണെന്നും ദുല്‍ഖര്‍ പറയുന്നു. ഹേയ് സിനാമികയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

അതേസമയം, പാന്‍ ഇന്ത്യ റിലീസായാണ് ഹേയ് സിനാമിക തിയേറ്ററുകളില്‍ എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രം കൂടിയാണിത്. അതിദി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാര്‍.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...