'എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുത്, ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല'; സ്‌ക്രീന്‍ ഷോട്ടുകളുമായി ദുല്‍ഖര്‍

ക്ലബ് എന്ന സോഷ്യല്‍ മീഡിയ ആപ്പില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരിലുള്ള നാലോളം വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“”ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല!”, എന്നാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം, അതി വേഗത്തിലാണ് ക്ലബ് ഹൗസ് ആപ്പ് തരംഗമാകുന്നത്. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ക്ലബ് ഹൗസ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഇന്‍വിറ്റേഷന്‍ നല്‍കി മാത്രമേ ചാറ്റ് റൂമുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ചാറ്റിംഗ് സ്വകാര്യത നഷ്ടപ്പെടില്ല എന്നതും ക്ലബ് ഹൗസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഇല്ലാത്തതിനാല്‍ അനായാസം കൈകാര്യവും ചെയ്യാം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്