' ഇന്നാണ് എനിക്ക് ചുറ്റും ആളുകളായത്, ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് അവൻ'; ദുൽഖർ സൽമാൻ

മലയാള സിനിമയുടെ അഭിമാന താരമാണ് ഇന്ന് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ മക്കൾ മഹാത്മ്യത്തിലെ കണ്ണിയായിട്ടാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലു അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ദുൽഖർ. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ബോളിവുഡിൽ വരെ ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സുഹൃത്തുക്കളെ കുറിച്ച് മനസ്സ് തുറന്നത്.

ഇപ്പോഴാണ് തനിക്ക് തന്റതായ അസിസ്റ്റൻ്റും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് തനിക്ക് ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് സണ്ണി വെയ്ൻ. അക്റ്റിങ്ങ് വർഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു അന്ന് തനിക്ക് ഫ്രണ്ട്സ് ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണെന്നും, ഇന്നും അതുപോലെ തന്നെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. അതുപോലെ തന്നെയുള്ള മറ്റൊരു സുഹൃത്താണ് ​ഗി​ഗറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ നസ്രിയ തനിക്ക് സഹോദരിയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ