ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം പോയ സ്ത്രീയെ കൊട്ടിഘോഷിക്കുന്നത് ദുരന്തം..; രാഹുലിനെ പിന്തുണച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപീഡന കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. അതിജീവിതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും അടക്കം വിമര്‍ശിച്ചു കൊണ്ടാണ് പ്രില്‍നയുടെ പോസ്റ്റ്. ”ഇത് കപട ധാര്‍മികതയാണ്. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരെയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് എന്നാണ് പ്രില്‍ന ചോദിക്കുന്നത്.

പ്രില്‍നയുടെ കുറിപ്പ്:

ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിന് ശേഷം വരുന്ന എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നിക്കും എന്നാണോ?

അത് സ്ത്രീയെ വീണ്ടും വീണ്ടും തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കും. കാരണം കൂടെ നില്‍ക്കാന്‍ ഓരോ പ്രസ്ഥാനങ്ങള്‍ കട്ടയ്ക്ക് കൂടെ ഉണ്ടല്ലോ അല്ലെ. സ്ത്രീയും പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷന്‍ മാത്രം എങ്ങനെ തെറ്റുകാരന്‍ ആയി. ഈ ഗര്‍ഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാള്‍ക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കന്‍ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

അങ്ങനെ എങ്കില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ പലരേയും നിങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പാര്‍ട്ടിയിലെ ചിലര്‍ പീഡിപ്പിച്ച സ്ത്രീകള്‍ക്കെതിരെ നിങ്ങള്‍ നിലപാട് എടുക്കാത്തത് എന്തായിരുന്നു. അതും സ്ത്രീകള്‍ തന്നെയല്ലേ. അതിന്റെ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയപരമായ കപട ധാര്‍മികത ആണ് ഇതെന്ന് വ്യക്തം. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അര്‍ത്ഥമാണ് ഉള്ളത്.

അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട മക്കളുടെ കൂടെ നിങ്ങള്‍ നില്‍ക്ക്. അവര്‍ക്കു നിങ്ങള്‍ നീതിമേടിച്ചു കൊടുക്ക്. സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കൂടെ നിങ്ങള്‍ നില്‍ക്ക്. ഇത് നിങ്ങള്‍ ചെയ്യുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്. ഗര്‍ഭം കഴിഞ്ഞിട്ട് കാലം എത്രയായി. സ്ത്രീയും പുരുഷനും ഒരുപോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം. സ്ത്രീയെ സേഫ് ആക്കേണ്ടതില്ല. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കെതിരെയും എന്തും തൊടുത്തു വിടാന്‍ സാധിക്കും. കേസ് കൊടുത്തപ്പോള്‍ വിവാഹിത ആണെന്ന് ജനങ്ങള്‍ അറിഞ്ഞു തുടങ്ങി. ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തൊക്കെ അറിയും എന്ന് കാണാം.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു