ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്നുപോകുന്നു, തുറന്നുപറഞ്ഞ് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍

ദൃശ്യം സിനിമ കാണുമ്പോള്‍ താന്‍ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് കാണുന്നതെന്ന് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യം കണ്ടതിനു ശേഷം സെല്‍വരാഘവന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ രേഖപ്പെടുത്തുകയായിരുന്നു. അഭിനയമാണെന്ന് കാണുന്നവര്‍ക്ക് ഒരിക്കലും മനസിലാകരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡിറ്റൈല്‍സ് വരെ കാണാനാകും.

അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്നാളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാകും.

കമല്‍ സാറിനെയും ധനുഷിനെയും പോലെയുളളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കു കഥാപാത്രത്തെ മാത്രമേ അവിടെ കാണാന്‍ സാധിക്കൂ’.സെല്‍വരാഘവന്‍ കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ