ഇപ്പോഴാണ് കുരുതി കാണുന്നത്, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഈ പോസ്റ്റിലെ ഡോ. ഇക്ബാല്‍ ആരാണെന്ന് അറിയില്ല: ഡോ. ഇക്ബാല്‍ കുറ്റിപ്പുറം

‘കുരുതി’ സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഡോ. ഇക്ബാല്‍ എന്ന വ്യക്തി സിനിമയെ വിമര്‍ശിച്ച് എഴുതിയ കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം. പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ. ബി ഇക്ബാല്‍ എഴുതിയ കുറിപ്പിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തിരക്കഥാകൃത്ത് എത്തിയത്.

തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോള്‍ വിശദീകരണം നല്‍കണമെന്ന് തോന്നി. ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്നറിയില്ലെന്നും കുരുതി ഇപ്പോഴാണ് കണ്ടതെന്നും ഇക്ബാല്‍ കുറ്റിപ്പുറം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് തിരക്കഥാകൃത്തിന്റെ കുറിപ്പ്.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ പോസ്റ്റ്:

തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്നറിയില്ല ‘കുരുതി’ ഇപ്പോഴാണ് കണ്ടത്. ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

ആത്മചൈതന്യമോ ശുഭാപ്തിയോ ആവേണ്ട മതം രാഷ്ട്രീയക്കാരുടെയും ആത്മീയ വ്യാപാരികളുടെയും കയ്യിലെ ആയുധമായി മാറിയിട്ട് കുറെ കാലമായെങ്കിലും അതിന്റെ ക്രമാതീതമായ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ സിനിമ. വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു, ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കി പറയാന്‍ ശ്രമിക്കുന്നത് എളുപ്പമല്ല. അത് ഫലപ്രദമായി പറയുന്നതില്‍ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്