നെഞ്ചിന് ഒരു ഭാരം പോലെ, ഇടവേളയും ഫുള്‍ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം..; ആശുപത്രിയിലായി ഡോ. ബിജു

താന്‍ ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന്‍ ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ, ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്. ആശുപത്രിവാസം കഴിഞ്ഞ് ഒന്നര മാസമായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു എന്നാണ് ബിജു പറയുന്നത്. തന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് ഡോ. ബിജുവിന്റെ പോസ്റ്റ്.

ഡോ. ബിജുവിന്റെ കുറിപ്പ്:

Back to Normal after one and a half months…

വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഒന്നര മാസം മുമ്പ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം. ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ. യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തി. എല്ലാ പരിശോധനകളും നടത്തി. ഇസിജിയും എക്കോയും ഒക്കെ നോര്‍മല്‍. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീര്‍ഘ യാത്ര ഉള്ളത് അറിഞ്ഞപ്പോള്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ ചന്ദ്ര മോഹന്‍ പറഞ്ഞു ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം.

കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ. കുഴപ്പം ഒന്നുമില്ലെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ വീട്ടില്‍ പോകാം. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ദാ മൂന്ന് ബ്ലോക്ക്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചു. മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടു. ഒരു ദിവസത്തെ ഐസിയു ഉള്‍പ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം. തുടര്‍ന്ന് സന്ദര്‍ശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂര്‍ണ്ണ വിശ്രമം. വീട്ടില്‍ ബേബിയുടെ (വിജയശ്രീ) പൂര്‍ണ്ണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം. വായന, പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓണ്‍ലൈന്‍ കോ ഓര്‍ഡിനേഷന്‍ ചര്‍ച്ചകള്‍, ഉറക്കം, മരുന്നുകള്‍..

ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോള്‍ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടര്‍. ഇപ്പോള്‍ വീണ്ടും ജോലിക്ക് കയറി… ജീവിതം അവിചാരിതമായ ഒരു ചെറിയ തടസ്സത്തിനു ശേഷം വീണ്ടും മുന്നോട്ട്… എത്രമേല്‍ അനിശ്ചതത്വം നിറഞ്ഞതാണ് നമ്മുടെ ഒക്കെ ഈ ജീവിതം …ഇടവേളയും ഫുള്‍ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാവുന്ന ഒരു തിരശീല മാത്രമാണല്ലോ നമ്മള്‍…

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും