താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടത്: രാം ഗോപാല്‍ വര്‍മ്മ

‘കെജിഎഫ് 2’ നേടുന്ന വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

‘കെജിഎഫിന്റെ മോണ്‍സ്റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മ്മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.’

‘സിനിമയുടെ ഫൈനല്‍ കളക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്.’ വിവിധ ട്വീറ്റുകളിലായി രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.

ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭഇക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ കളക്ഷനാണിത്. കേരളത്തില്‍ ആദ്യ ദിനം ഏറ്റവും അധികം തുക കളക്ട് ചെയ്ത ചിത്രമായും കെജിഎഫ് 2 മാറി.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്