കോമഡിയുടെ പേരില്‍ എന്തും കാണിച്ചു കൂട്ടാമെന്ന് കരുതരുത്, ബച്ചനെ കുറിച്ച് പറഞ്ഞത് പിടിച്ചില്ല, ഷോയ്ക്കിടെ പൊട്ടിത്തെറിച്ച് അഭിഷേക്

തന്നെക്കുറിച്ചും പിതാവ് അമിതാഭ് ബച്ചനെ കുറിച്ചും അതിര് കടന്ന തമാശ പറഞ്ഞ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയിരിക്കുകയാണ് അഭിഷേക്. ആമസോണ്‍ ഷോയായ കേസ് തോ ബന്‍താ ഹേയില്‍ അതിഥിയായി എത്തിയതായിരുന്നു അഭിഷേക് ബച്ചന്‍. അതിഥിയായി എത്തിയ താരങ്ങളെ പ്രതിക്കൂട്ടില്‍ ഇരുത്തി ചോദ്യം ചോദിക്കുന്നതാണ് കേസ് തോ ബന്‍താ ഹേയുടെ പതിവ് രീതി.

പരിപാടിക്കിടെ കൊമേഡിയനായ പാരിതോഷ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശ അഭിഷേകിന് അത്ര പിടിച്ചില്ല. ഇതോടെ താരം ഷോയുടെ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഷോയുടെ സംവിധായകനെ അടുത്തേക്ക് വിളിച്ച് അതൃപ്തി അറിയിക്കുകയുമായിരുന്നു.

അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശയായിരുന്നു അഭിഷേകിനെ ചൊടിപ്പിച്ചത്. എന്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം തന്റെ പിതാവാണെന്നുമായിരുന്നു അഭിഷേക് പറഞ്ഞത്. താരത്തിന്റെ മുഖഭാവം മാറിയതോടെ കൊമേഡിയനും അസ്വസ്ഥനാകുന്നുണ്ട്.

”കുറച്ച് ബഹുമാനമൊക്കെയാകാം. കോമഡിയുടെ പേരില്‍ ഇത്രയൊന്നും ചെയ്യരുത്. പരിധി മറന്നു പോകരുത്” എന്നാണ് അഭിഷേക് പറയുന്നത്. തന്നെ എന്തും പറയാം പക്ഷെ തന്റെ മാതാപിതാക്കളെ പറയരുതെന്നും ആ പരിധി മറക്കരുതെന്നും അഭിഷേക് പറയുന്നുണ്ട്.

Latest Stories

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്