'എടുത്തുകൊണ്ടുപോയ പകുതി പൈസയെങ്കിലും തിരിച്ചുതന്നാൽ കുറച്ചുകൂടി സ്വർണം വാങ്ങാം': തട്ടിപ്പു നടത്തിയവരോട് ദിയ കൃഷ്‍ണ‍

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് മുൻ ജീവനക്കാർ ഇന്ന് കീഴടങ്ങിയിരുന്നു. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെയായിരുന്നു ഇവരുടെ കീഴടങ്ങൽ. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ഇതിന് പിന്നാലെ ദിയ കൃഷ്ണയുടേതായി വന്ന എറ്റവും പുതിയ വ്ളോഗ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മകൻ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വർണം വാങ്ങാനെത്തുന്ന വ്ളോഗിലാണ് ദിയ തട്ടിപ്പ് നടത്തിയവർക്കെതിരെ സംസാരിച്ചത്.

”ഈ വ്ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവർ കാണുന്നുണ്ടെങ്കിൽ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാൽ ഇവിടുന്ന് കുറച്ച് സ്വർണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്”, എന്നാണ് ചിരിച്ചുകൊണ്ട് ദിയ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ ദിയക്കൊപ്പം അമ്മ സിന്ധു കൃഷ്‍ണയും ഭർത്താവ് അശ്വിന്റെ അമ്മയും ഒപ്പമുണ്ട്.

അതേസമയം മൂന്ന് ജീവനക്കാരികൾക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. ഇതിൽ രണ്ടു പേരാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികൾ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്‍ണകുമാറിൻറെ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല