എന്റെ ശരീരം നൊന്താല്‍ ഞാന്‍ തിരിച്ചുകൊടുക്കും, അത് ആരായാലും; തുറന്നുപറഞ്ഞ് നടി ദിവ്യ

ഭീമന്റെ വഴി എന്ന സിനിമയില്‍ റീത്ത ഉതുപ്പ് എന്ന കൗണ്‍സിലറായി വേഷമിട്ട് ശ്രദ്ധേയയായ നടിയാണ് ദിവ്യ എം. നായര്‍. ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ദേഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ.

പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. കോളേജില്‍ പഠിക്കുമ്പോള്‍ ബസില്‍ വെച്ച് തോണ്ടുന്നവര്‍ക്കൊക്കെ നല്ലത് കൊടുത്തിട്ടുണ്ട്. എന്റെ ശരീരത്തില്‍ തൊട്ടാല്‍ ആരാണെങ്കിലും ഉറപ്പായും കൊടുക്കും. എന്റെ കുഞ്ഞുങ്ങളോടും പറയും ദേഹം വേദനിപ്പിക്കരുത്, എനിക്ക് നൊന്താല്‍ തിരിച്ച് കിട്ടുമെന്ന്’

‘അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കി ആരെയും ഞാന്‍ തല്ലും’ പക്ഷെ ഇതുവരെ ഒരാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന ഒരു രംഗം ഉണ്ട്. പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല്‍ ചവിട്ട് കൊടുത്തിട്ടുണ്ട്’- ദിവ്യ പങ്കുവച്ചു.

കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജിനുവിനെ ചവിട്ടേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ആലോചിച്ചിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന തോന്നലായിരുന്നു. ജിനു നന്നായി സഹകരിച്ചു. റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ ഞാന്‍ ചെരുപ്പൊക്കെ ഊരി പതുക്കെ ചവിട്ടി. പക്ഷെ ജിനു സുഹൃത്തും കൂടെയാണ്. ഒന്നും നോക്കേണ്ട നന്നായി ചവിട്ടിക്കോയെന്ന് പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ