പറ്റിച്ച കാശ് കൊണ്ട് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി, ബാക്കി സ്വിസ് ബാങ്കിലിട്ടു; വിവാദങ്ങളോട് പ്രതികരിച്ച് രാമസിംഹന്‍

‘1921: പുഴ മുതല്‍ പുഴ വരെ’ സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ഇപ്പോള്‍. മമധര്‍മ വഴി പിരിഞ്ഞു കിട്ടിയ പണം രാമസിംഹന്‍ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചില്ലെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു.

ഈ ആരോപണങ്ങളോടാണ് രാമസിംഹന്‍ പ്രതികരിച്ചത്. ”പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്ത്തി വച്ചിട്ടുണ്ട്. അത് എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല.”

”എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയില്‍ താഴെ പണം പിരിഞ്ഞു കിട്ടി. അതില്‍ കടവും ഉള്‍പ്പെടും. സിനിമ ഇപ്പോള്‍ തിയേറ്ററുകളിലെത്തി കഴിഞ്ഞു. 86 തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു” എന്നാണ് രാമസിംഹന്‍ പറയുന്നത്.

മലബാര്‍ കലാപത്തിന്റെ ,ഥാര്‍ത്ഥ ചരിത്രമാണ് താന്‍ സിനിമയിലൂടെ പറഞ്ഞത് എന്നും രാമസിംഹന്‍ പറയുന്നുണ്ട്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ആഷിക് അബു സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹന്‍ സിനിമ പ്രഖ്യാപിച്ചത്.

രാമസിംഹന്‍ അടക്കം മൂന്ന് സംവിധായകര്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് നായകന്‍ പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. പൃഥ്വിരാജിന് ചരിത്ര ബോധം ഇല്ലാത്തതു കൊണ്ടാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്നാണ് രാമസിംഹന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ