മഞ്ജു വാര്യരെ പേടിയാണെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ വച്ച് സിനിമ എടുത്തതില്‍ ഫെഫ്കയുടെ പക തീര്‍ന്നിട്ടില്ല: രാമസിംഹന്‍

തിലകിനെ സിനിമയില്‍ വിലക്കിയ സമയത്ത് അദ്ദേഹത്തെ വച്ച് സിനിമയെടുത്ത സംവിധായകനാണ് രാമസിംഹന്‍. തിലകന്‍ ഡബിള്‍ റോളിലെത്തിയ ‘മുഖമുദ്ര’ എന്ന സിനിമയാണ് രാമസിംഹന്‍ ഒരുക്കിയത്. തിലകനെ കുറിച്ച് രാമസിംഹന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിലകന്‍ ചേട്ടന്‍ നമ്പര്‍ വണ്ണാണ്, അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകരിക്കുന്ന കാര്യത്തിലും. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റ് മഞ്ജു വാര്യര്‍ ആണെന്നും മഞ്ജു എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഉസ്താദ് ഹോട്ടല്‍ സിനിമ കഴിഞ്ഞ് അദ്ദേഹം ദുല്‍ഖറിനെ പ്രശംസിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെ സ്‌ക്രിപ്റ്റ് പഠിക്കുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. സ്‌ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ അത് പ്ലാന്‍ ചെയ്യും, ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് ചെയ്യും എന്നൊക്കെ.

കുറച്ചു മുരട്ടുസ്വഭാവം ഉണ്ടെന്നേയുള്ളൂ. ആ മുരടന്‍ സ്വഭാവം മാറ്റി നിര്‍ത്തിയാല്‍ തിലകന്‍ ചേട്ടനെ പോലെ മറ്റൊരു ആര്‍ട്ടിസ്റ്റില്ല. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന്‍ ഒരു സ്‌കൂളല്ല, ഒരു കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്.

അദ്ദേഹത്തെ വച്ച് എന്തായാലും സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ആ സിനിമ എടുത്തതിനാണ് എന്നെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയത്, 2010ല്‍. ഇതുവരെ അവരുടെ പക തീര്‍ന്നിട്ടില്ല. തിലകന്‍ പിന്നെയും അഭിനയിച്ചു. പലരെയും വെല്ലുവിളിച്ച് നമുക്ക് സിനിമ എടുക്കാം. പക്ഷെ നല്ല ടെക്‌നീഷ്യന്‍മാരെ നഷ്ടമാകും എന്നാണ് രാമസിംഹന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ