അന്ന് തിയേറ്ററില്‍ പുള്ളിയെ കണ്ടാല്‍ കൂവുന്ന അവസ്ഥയായിരുന്നു, ഇപ്പോള്‍ ജയറാം ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി; പിണക്കത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രാജസേനന്‍

ഒരു കാലത്ത് മലയാള സിനിമയ്ക്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചതാണ് ജയറാം- രാജസേനന്‍ കൂട്ടുകെട്ട്. മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒരുപിടി ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ അകന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം രാജസേനന്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.

“എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണില്‍ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോള്‍ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി.

എന്റെ കൈയിലേക്ക് ഒരു സ്റ്റാറിനെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാല്‍ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയില്‍, ജയറാമിനെ വച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുമ്പോള്‍ തിയേറ്ററില്‍ പുള്ളിയെ കണ്ടാല്‍ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാന്‍ ഇത്രയും വര്‍ഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്ഠിച്ചത്”.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”