നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികക്കല്ലായി സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തും: സംവിധായകന്‍ എം.സി ജിതിന്‍

ജിയോ ബേബി സംവിധാനം ചെയ്ത “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍” സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ജിയോ ബേബിയെ കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോണ്‍സെന്‍സ് സിനിമയുടെ സംവിധായകനുമായ എം.സി ജിതിന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

എം.സി ജിതിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യില്‍ 2007 ല്‍ ഞാനെത്തുമ്പോള്‍ ക്യാംപസിലെ വൈറല്‍ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്‌സിനെ Blue film എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കോളേജില്‍ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടന്‍ മുതല്‍ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ് ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും Art ന് “അതിര്‍വരമ്പുകള്‍” ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസില്‍ ഇന്‍ജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ “അമര്‍ഷം” പിന്നീട് എപ്പഴോ ആ ഷോര്‍ട്ട് ഫിക്ഷന്‍ കാണാനിടയായപ്പോള്‍ Homosexuality ആണ് content എന്നും അന്ന് Jeo Baby യും ഫ്രണ്ട്‌സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റില്‍ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോള്‍ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീല്‍ ചെയ്തത്. അന്ന് ക്യാംപസിലെ അതിര്‍വരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്‌സണ്‍ ഇന്ന് സൊസൈറ്റിയിലെ പാട്രിയാര്‍ക്കിയും റീലിജിസ് ബ്ലൈന്റ്‌നസ്സുമാണ് ബ്രേക്ക് ചെയ്തത് അന്നതിന്റെ പേരില്‍ നാലു വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ. ആര്‍ട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ !

മാറിവരുന്ന കാലഘട്ടത്തില്‍ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തും ! ഈ വിപ്ലവ സൃഷ്ടിയില്‍ ഓരോ Sjccianനും അഭിമാനിക്കാം.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ