ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്, കാരണം അയാള്‍ ഒരു മണ്ടനല്ല: സംവിധായകന്‍ മഹേഷ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് മുന്‍പ് നിരവധി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചിട്ടുളള ആളാണ് സംവിധായകന്‍ മഹേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് പറയുകയാണ് സംവിധായകന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസ്സ് തുറന്നത്. ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട് എന്ന് മഹേഷ് പറയുന്നു.

അത് എന്റെ മനസില്‍ തോന്നിയ ഒരു തോന്നലു കൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതികേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.

അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള, കൂര്‍മബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒകെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. സംവിധായകന്‍ പറഞ്ഞു.

Latest Stories

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം