ഒറ്റയിരിപ്പിന് കണ്ടു തീര്‍ത്തു, ഞാന്‍ സംതൃപ്തനാണ്: എം.പദ്മകുമാര്‍

മമ്മൂട്ടി ഏറെ കാലത്തിന് ശേഷം യോദ്ധാവിന്റെ വേഷത്തിലെത്തുന്ന മാമാങ്കം റിലീസിനോട് അടുത്തിരിക്കുകയാണ്. എം. പദ്മകുമാര്‍ സംവിധായനം ചെയ്യുന്ന ചിത്രം മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം മുഴുവന്‍ ഒറ്റയിരിപ്പിന് താന്‍ കണ്ടു തീര്‍ത്തെന്നും താന്‍ ഏറെ സന്തുഷ്ടനാണെന്നും പദ്മകുമാര്‍ പറയുന്നു.

“ഇപ്പോഴാണ് സിനിമ മുഴുവനായി ഒറ്റയിരിപ്പിന് കണ്ടത്. നൂറ് ശതമാനം ഞാന്‍ സംതൃപ്തനാണ്. ഇത് വളരെ നല്ലൊരു സിനിമയാണ്. പക്ഷേ, ഡിസംബര്‍ 12 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാണണം. നല്ല സിനിമയാണെന്ന് പ്രേക്ഷകരില്‍ നിന്ന് കേള്‍ക്കണം. എങ്കിലേ പൂര്‍ണ തൃപ്തിയുണ്ടാകൂ. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. എങ്കിലേ അത് പൂര്‍ണതയിലെത്തൂ.” ദുബായില്‍ “മാമാങ്കം” പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ പദ്മകുമാര്‍ പറഞ്ഞു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍. ചിത്രം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക