'വിവാദങ്ങളുണ്ടാക്കുന്നവര്‍ക്ക് അതു തുടരാം'; 'ചേര'വിവാദത്തില്‍ സംവിധായകന്റെ മറുപടി

നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചേരയുടെ പോസ്റ്ററിനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയാത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ഒരു സംഘം പേര്‍ എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജിന്‍ ജോസ് രംഗത്ത് വന്നിരിക്കുകയാണ്.

ഇത്തരത്തിലൊരു ചര്‍ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിന്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റര്‍ കൊണ്ടുള്ള ലക്ഷ്യം. ലിജിന്‍ പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം ഇതില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നും ലിജിന്‍ ജോസ് അറിയിച്ചു. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുവാനാണ് പദ്ധതി. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം