വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, 'നിറ'ത്തില്‍ നിന്നും ഒഴിവാക്കി.. പിന്നീട് ശാലിനിയും നോ പറഞ്ഞു: കമല്‍

കമലിന്റെ സംവിധാനത്തില്‍ എത്തിയ ‘നിറം’, മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ചിത്രമായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ നിറത്തില്‍ ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയാണ് പറഞ്ഞത്. കുഞ്ചാക്കോ ബോബനും ശാലിയും ജോടികളായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നായികയുടെ ഓഡിഷനില്‍ എത്തിയ ഒരു പെണ്‍കുട്ടി സൂപ്പര്‍ താരമായി മാറിയ കഥയാണ് സംവിധായകന്‍ കമല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

”നിറത്തില്‍ നായികയെ തേടിയുള്ള ഓഡിഷന് വന്നതില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കുട്ടി പിന്നീട് കമല്‍ ഹാസന്റെയും ആമിര്‍ ഖാന്റെയും ഒക്കെ നായികയായി വളര്‍ന്നു വലിയ താരമായി. അസിന്‍ തോട്ടുങ്കല്‍. ഓഡിഷന്‍ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്.”

”പിന്നീടൊരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. ഞാന്‍ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലായതായും പിന്നീട് പങ്കെടുത്ത ഓഡിഷനുകളില്‍ അതു പരിഹരിക്കാന്‍ കഴിഞ്ഞതായും അസിന്‍ പറഞ്ഞു” എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.

അതേസമയം, ശാലിനി ആദ്യം സിനിമ റിജക്ട് ചെയ്തിരുന്നതായും കമല്‍ പറയുന്നുണ്ട്. ഒരു തമിഴ് സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ ശാലിനി ഈ ചിത്രത്തില്‍ അഭിനയിക്കാനുണ്ടാവില്ല എന്നായിരുന്നു നടിയുടെ അച്ഛന്‍ ബാബു ആദ്യം പറഞ്ഞത്. ഇതോടെ പുതുമുഖങ്ങളെ തേടാനായി പത്രപരസ്യം നല്‍കി. എന്നാല്‍ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ പറ്റിയ ആരും ഉണ്ടായിരുന്നില്ല.

അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യം വീണ്ടും ശാലിനിയുടെ രൂപത്തില്‍ വരുന്നത്. ശാലിനിയുടെ തമിഴ് സിനിമ മാറ്റിവച്ചു. ഫോണിലൂടെ കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ സിനിമയില്‍ ശാലിനി തന്നെ നായികയായി എന്നും കമല്‍ വ്യക്തമാക്കി.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍