ദളപതിയുടെ കഥ കേട്ട, അത് ചെയ്യേണ്ട എന്ന് തീരുമാനിച്ച മമ്മൂട്ടി, പിന്നെ സംഭവിച്ചത് ; ജോഷിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

മമ്മൂട്ടിക്ക് തമിഴില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജോഷി.

മണിരത്നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യേണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു.

മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്‌നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും മണിരത്‌നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം എന്നുമുള്ള തന്റെ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയില്‍ അഭിനയിച്ചതെന്നാണ് ജോഷി പറയുന്നത്.

തന്നോടുള്ള വലിയ സൌഹൃദം കൊണ്ടാണ് മമ്മൂട്ടി ആ ഉപദേശം സ്വീകരിച്ചതെന്നും ജോഷി പറയുന്നു. ജോഷിയുടെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകവേഷം ചെയ്ത നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ