പിണറായി വിജയന്  മകൾ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് തീരെ താത്പര്യമുണ്ടായിരുന്നില്ല, തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാൻ എളുപ്പം; വിവാദ പ്രസ്താവനയുമായി സംവിധായകൻ

മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണെന്ന് സംവിധായകൻ ജോൺ ഡിറ്റോ. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണമെന്ന് അവകാശപ്പെട്ടാണ് സംവിധായകൻ  സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പിണറായി വിജയൻ സഖാവിനോട് അടുപ്പമുള്ള ഒരാൾ എന്നോട് പറഞ്ഞു.
മകൾ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. വലിയ നിലയിൽ അദ്ദേഹം അതിനെ എതിർത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.
അതിപ്പോൾ എന്നോട് പറയുന്നതെന്തിനാ?

ഇക്കാര്യത്തിൽ ഞാനൊന്നുമിതുവരെ പറഞ്ഞിട്ടില്ലല്ലോ- ?

അതല്ലെടാ,
നീ പല പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ ജിഹാദികളെ വളർത്താൻ പിണറായി ശ്രമിക്കുന്നെന്ന് ..
നീ ശ്രദ്ധിച്ചു നോക്കൂ.

മോദിപ്പേടിയുണർത്തി ന്യൂനപക്ഷത്തെ മുഴുവൻ വോട്ടും നേടി. എന്നിട്ട് ഭരണാധികാരത്തിൽ എന്ത് പ്രാതിനിധ്യം കൊടുത്തു. ?
നായർ സമുദായത്തിനല്ലേ സ്പീക്കറുൾപ്പെടെ 8 മന്ത്രി സ്ഥാനം നൽകിയത്?
ന്യൂനപക്ഷക്ഷേമ വകുപ്പു പോലും തീവ്രന്യൂനപക്ഷത്തുനിന്ന് എടുത്ത് മാറ്റി സൂചന നൽകിയില്ലേ?

UDF കാലത്ത് വ്യവസായം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി പദ്ധതി വിഹിതത്തിന്റെ 60% തുകയും വരുന്ന വകുപ്പുകൾ ഭരിച്ച സമുദായത്തിന് ലഭിച്ചു വന്നത് ഇപ്പോഴെന്തായി ?
“തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാൻ എളുപ്പമാണ്. അവരുടെ വികാരം മുതലെടുക്കാൻ ചില പ്രമേയങ്ങൾ, ലക്ഷദ്വീപ്, CAA വിരോധം, കർഷക സമരം, തുടങ്ങിയ ഐറ്റംസ് വാരി വിതറിക്കൊണ്ടിരിക്കും.
വെള്ളിമൂങ്ങ സിനിമയിൽ ബിജു മേനോൻ പറയുന്നതു പോലെ
ഒരു കാര്യവുമില്ല.
പ്രീണനം ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും.😀😂.

നീയെന്താ ഒന്നും മിണ്ടാത്തത്.? ഞെട്ടിയോ?
നീ ഇതുകൂടിക്കേട്ടോ .. ആലോചിച്ചിരുന്ന ഞാൻ വീണ്ടും ഉഷാറായി.

പിണറായി വിജയൻ നരേന്ദ്ര മോദിയെക്കുറിച്ച് ഒരു വാക്ക് എതിര് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിനറിയാം തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിർത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാൻ മോദിയോളം പോന്നൊരാൾ ഭാരതത്തിലില്ല എന്ന്..

നീയെന്ത് പൊട്ടനായ തത്ത്വചിന്തകനാണ് ?
മോഡി ഫോബിയ ഉയർത്തി ഞാൻ രക്ഷിക്കും എന്ന് ഡബിൾ ചങ്ക് അഭിനയിച്ച് 30% വരുന്ന തീവ്രന്യൂനപക്ഷത്തിന്റെ vote വാങ്ങി പരമ്പരാഗത ഈഴവ വോട്ടും മറ്റ് മോഡിവിരോധ ളോഹക്കാരുടെ വോട്ടും ചേർത്ത് ക്ലീനായി ഭരിക്കുകയും ചെയ്യുന്ന
മുഖ്യനെ നീയിനിയും മനസ്സിലാക്കിയില്ലല്ലോ..?
ഞാൻ പ്ലിംഗ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ