'റിഹേഴ്സലിൽ ചെയ്യുന്നതല്ല ടേക്കിൽ ചെയ്യുന്നത്, പല സാധനങ്ങളും തട്ടിപ്പൊട്ടിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്'; ജഗതിയെ കുറിച്ച് സംവിധായകൻ

മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് അനിൽ ​ഗോപിനാഥ്. ക്യാമറമാനിൽ നിന്ന് ഇന്ന് സംവിധായക കുപ്പായമണിഞ്ഞ അനിൽ ജ​ഗതിയുമായുള്ള തന്റെ സിനിമ അനുഭവം പങ്കുവെച്ച് മാസ്റ്റർ‌ ബിൻ ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടൻമാരിൽ പ്രധാനിയാണ് ജ​ഗതി.

തന്റെ കഴിവ് ഒന്നുകൊണ്ടു മാത്രം സിനിമയിൽ സ്ഥാനം കണ്ടെത്തിയ നടൻ, സിനിമയ്ക്ക് പിന്നില്ലും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. റിഹേഴ്സലിൽ അധികം ഒന്നും ചെയ്യാതെ ടേക്കിൽ വിസ്മയിപ്പിക്കുന്ന രണ്ട് താരങ്ങളാണ് ജ​ഗതി ശ്രീകുമാറും മോഹൻലാലും.

ജ​ഗതിക്കൊപ്പം സിനിമ ചെയ്യുക എന്നത് വളരെ രസകരമായ അനുഭവമാണെന്നാണ് അനിൽ പറയുന്നത്. അദ്ദേഹം റിഹേഴ്സലിൽ ഒന്നും ചെയ്യാറില്ല. പക്ഷേ ക്യാമറമാനോട് അദ്ദേഹം കൃത്യമായി എല്ലാം പറ‍ഞ്ഞ് തന്നിരിക്കും. താൻ എങ്ങോട്ടെക്കെ പോകും എവിടെയൊക്കെ തട്ടും എന്നുള്ളത്. അതുപോലെ തന്നെ ടേക്ക് എടുക്കുമ്പോൾ അദ്ദേഹമത് കൃത്യമായി ചെയ്യുകയും ചെയ്യും.

പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കണ്ട് ക്യാമറ ശ്രദ്ദിക്കാതെ പോയ സംഭവങ്ങളുണ്ടെന്നും അനിൽ പറഞ്ഞു. മാക്സിമം റിഹേഴ്സൽ ചെയ്താതിരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ജഗതി. അന്ന് മൂന്നും നാലും തവണയാണ് റിഹേഴ്സൽ ചെയ്യ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം