'മമധര്‍മ ലോകമെമ്പാടും എത്തിച്ച സുഡാപ്പി, കമ്മി സുഹൃത്തുക്കള്‍ക്ക് നന്ദി'; 1921 പശ്ചാത്തലമാകുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍

മലബാര്‍ ലഹള പശ്ചാത്തലമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന സിനിമയുടെ മുഴുവന്‍ പേര് പ്രഖ്യാപിച്ചു. “1921 പുഴ മുതല്‍ പുഴ വരെ” എന്നാണ് സിനിമയുടെ പേര്. ഫെയ്‌സ്ബുക്കില്‍ ലൈവില്‍ എത്തിയാണ് സിനിമയുടെ പേര് സംവിധായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലം. അതിനാലാണ് ഇങ്ങനെ പേരിട്ടതെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ വാക്കുകള്‍:

സിനിമയുടെ രജിസ്‌ട്രേഷന്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. പേരും രജിസ്റ്റര്‍ ചെയ്തു. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് സിനിമയുടെ പേര്. കാരണം ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് മാപ്പിള ലഹള അരങ്ങേറിയത്. അതുകൊണ്ടാണ് ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയുള്ള ദേശങ്ങളില്‍ നടന്നിട്ടുള്ള ലഹള എന്ന അര്‍ത്ഥത്തിലാണിത്.

കഴിഞ്ഞ ആറുമാസം മുമ്പ് ആരംഭിച്ച ചെറിയ പോസ്റ്റില്‍ നിന്നും മമധര്‍മ്മയിലൂടെ ലോകമെമ്പാടും എത്തി. മമധര്‍മ ലോകമെമ്പാടും എത്തിച്ച സുഡാപ്പി സുഹൃത്തുക്കള്‍ക്കും കമ്മി സുഹൃത്തുക്കള്‍ക്കും നന്ദി. അവര്‍ പതിനായിര കണക്കിന് ട്രോളുകള്‍ ഇറക്കി. ആ ട്രോളുകളാകും ഒരു പക്ഷെ ലോകത്തെല്ലാം ഇത് എത്തിച്ചത്. ശത്രുക്കള്‍ തന്നെയാണ് സഹായിച്ചത്.

ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ പ്രവര്‍ത്തിച്ചു. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോയി. കൊറോണ കാരണമാണ് സിനിമ തുടങ്ങാതെ പോയത്. ഫെബ്രുവരി 20 അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. സിനിമ എന്ത് എതിര്‍പ്പുകളെയും നേരിട്ട് മുന്നോട്ടു പോകാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു.

ചിലര്‍ ചോദിക്കുന്നത് കേട്ടു, കേവലം നാല് സിനിമകള്‍ ചെയ്ത സംവിധായകനല്ലേ ഇയാള്‍ക്കൊക്കെ എന്തു ചെയ്യാന്‍ കഴിയും എന്ന് ചോദിക്കുന്നത് കേട്ടു. 16 ഫീച്ചര്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ 15 എണ്ണം വിജയിച്ചു. ഒരു ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് തന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. രണ്ട് സംസ്ഥാന അവാര്‍ഡ് തന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്….

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ