സുകുമാരന്റെ ഇന്‍സള്‍ട്ട് കേട്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞുപോയി ; ക്ലൈമാക്സില്‍ ഉര്‍വശി ബോധംകെട്ടു വീണു

മലയാളികള്‍ക്ക് ഹൃദയഹാരിയായ കുടുംബ ചിത്രങ്ങളൊരുക്കി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് വി എം വിനു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗമാണ് ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജയറാമും സുരേഷ് ഗോപിയും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ന്യൂഇയര്‍ എന്ന സിനിമ ഇന്നും മിനിസ്‌ക്രീനില്‍ വന്നാല്‍ കാണാത്തവരായിട്ട് ആരുമുണ്ടാകില്ല . സിനിമ അടിപൊളിയായപ്പോള്‍ ചിത്രീകരണത്തിന് പിന്നില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥയായിരുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങള്‍ വിനു പറയുന്നു.

ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിന്‍ ലൊക്കേഷന്‍. കാലാള്‍പട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാക്ഷന്‍ സില്‍ക്ക് സ്മിതയും ഉണ്ടായിരുന്നു. ഇന്ന് കാരവന്‍ ഒക്കെ വന്നതിന് ശേഷം താരങ്ങള്‍ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്.

ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍. താക്കോല്‍ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്സില്‍ നടക്കുന്നത്. ഒടുവില്‍ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരന്‍ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നുണ്ട്.

ഈ സീനിന്റെ റീഹേഴ്സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. റിഹേഴ്സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത് അവിടെ നിന്നാണ്.

സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്.

അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്നമാക്കിയതെന്ന് തോന്നു.

പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാല്‍ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീന്‍ എടുത്തപ്പോള്‍ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊളുത്തുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി