അവന്‍ കഞ്ചാവ് വലിക്കും, എങ്കിലും സമാധാനപ്രിയന്‍.. കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരുടെ കൈയ്യിലുള്ളത്രയും അവന്റേല്‍ ഇല്ല; മേക്കപ്പ്മാനെ പിന്തുണച്ച് സംവിധായകന്‍ രോഹിത്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന്‍ ആര്‍ജി വയനാടനെ പിന്തുണച്ച് ‘കള’ സിനിമാ സംവിധായകന്‍ രോഹിത് വിഎസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടന്‍ പ്രശ്‌നക്കാരനല്ല എന്നാണ് സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ആളാണ് വയനാടന്‍ എന്നാണ് രോഹിത് പറയുന്നത്.

”അതെ, അവന്‍ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവന്‍. ഒരിക്കലും വയലന്‍സ് കാണിച്ചിട്ടില്ല. കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല” എന്നാണ് രോഹിത് പറയുന്നത്.

കള, ഇബ്‌ലിസ്, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വിഎസ്. അതേസമയം, ഞായാറാഴ്ച പുലര്‍ച്ചെ ‘അട്ടഹാസം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് മേക്കപ്പ്മാന്‍ പൊലീസിന്റെ പിടിയിലായത്.

അതേസമയം, ആവേശം, പെങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി ആര്‍ജി വയനാടന്‍ പ്രവര്‍ത്തിച്ചിരുന്നു. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

Latest Stories

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍