വിനയ് പറയും, 'ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്' എന്ന്: ദിനേഷ് പ്രഭാകര്‍

മാലിക് ചിത്രത്തിന്റെ ഷൂട്ടിനിടിയിലെ രസകരമായ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ദിനേഷ് പ്രഭാകര്‍. തനിക്കും വിനയ് ഫോര്‍ട്ടിനും വിശ്രമിക്കാനായും ഡ്രസ് ഒക്കെ മാറാനായും ഒരു ക്യാരവാന്‍ ആയിരുന്നു തന്നിരുന്നത് എന്നാണ് ദിനേഷ് പറയുന്നത്. വിനയ് ഫോര്‍ട്ടും താനും സെറ്റില്‍ എപ്പോഴും ഒരുമിച്ചായിരുന്നു.

പാടത്തും പറമ്പിലും ഒക്കെ ഷൂട്ടിംഗ് ആയതു കൊണ്ട് ഡ്രസ് ഒക്കെ മാറാനായി ഒരു ക്യാരവന്‍ തന്നിരുന്നു. താനും വിനയ്‌യുമാണ് ഈ ക്യാരവന്റെ അകത്ത്. അപ്പോള്‍ വിനയ് ഇടയ്ക്ക് പറയും, “ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്” എന്ന്.

ആറു മാസം പരസ്പരം സഹിക്കണമല്ലോ. എവിടെ പോകണമെങ്കിലും ഒരേ വണ്ടിയിലാണ് തങ്ങള്‍ പോകുന്നതും വരുന്നതുമെല്ലാം. വിനയ് ഫോര്‍ട്ടിന് ആദ്യം ഭയങ്കര ഒരു സ്‌ട്രെയിനായിരുന്നു. ഷൂട്ടിംഗ് ആദ്യ ദിവസം ഒരു ഷോട്ടില് 20 ടേക്ക് പോകേണ്ടി വന്നപ്പോള്‍ ഇടയ്ക്ക് ഈ പരിപാടി നിര്‍ത്തിയാലോ എന്ന് വിനയ് പറഞ്ഞതായി ദിനേഷ് പറയുന്നു.

ഈ സ്‌ക്രിപ്റ്റില്‍ ഒരു ഡ്രാമയുണ്ട്. അഭിനയത്തിലും ഡ്രാമ വന്നാല്‍ പ്രേക്ഷകര്‍ക്ക് കാണുമ്പോള്‍ നാടകം പോലെ ഫീല്‍ ചെയ്യും. അപ്പോള്‍ ആ ഡ്രാമ നമ്മള്‍ കട്ട് ചെയ്യണം. ഭയങ്കര നാച്ചുറല്‍ ആയിരിക്കണം അഭിനയം. അതായത് സിനിമാറ്റിക് ആയിട്ട് വേണ്ടത് എന്നൊക്കെയാണ് മഹേഷ് നാരായണന്‍ തങ്ങളോട് പറഞ്ഞതെന്നും ദിനേഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍