'അന്ന് ഭാര്യ സമ്മതിച്ചിരുന്നെങ്കിൽ പാർവ്വതിയെ വിവാഹം കഴിച്ചേനെ'; ദിനേശ് പണിക്കർ

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിരീടം. നിരവധി ആരാധക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പറ്റാതെ പോയതിനെക്കുറിച്ച് മനസ്സ് തുറന്ന് ദിനേശ് പണിക്കർ. മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

കിരീടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്നു നടൻ ദിനേശ് പണിക്കർ. ചിത്രം നിർമ്മിക്കുന്നതിനോടൊപ്പം തന്നെ കിരീടത്തിൽ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ദിനേശിന് ലഭിച്ചത്.

പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ തന്നെ ഭാര്യ എതിർക്കുകയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനെ തുടർന്ന് ആ വേഷത്തിൽ നിന്ന്  താൻ പിൻമാറുകയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിട്ടായിരുന്നു പാർവതി ചിത്രത്തിൽ അഭിനയിച്ചത്. ദേവിയുടെ വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടായിരുന്നു സംവിധായകനായ സിബി മലയിൽ ദിനേശ് പണിക്കരെ സമീപിച്ചത്.

എന്നാൽ തൻ്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല. പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നായിരുന്നു അന്ന് താൻ ഭാര്യയോട് പറഞ്ഞത്. എന്നാൽ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു അത്. അന്ന് അത് അഭിനയിക്കാൻ അവൾ സമ്മതിച്ചില്ല. തുടർന്ന് ആ രംഗം അഭിനയിക്കുവാനായി മറ്റൊരാളിനെ കണ്ടെത്തുകയായിരു വെന്നും ദിനേശ് പണിക്കർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ