ദിലീഷ് പോത്തനും ഫഹദും വീണ്ടും ഒന്നിക്കുന്നു, പക്ഷെ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അവര്‍ ഒന്നിക്കുന്നു എന്നത് സത്യമാണ് പക്ഷെ ഇത്തവണ സംവിധായകനും നടനുമായിട്ടല്ല. പകരം നിര്‍മ്മാതാവും നടനും എന്ന നിലയിലാണ്.

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്‌ക്കറും ചേര്‍ന്നാണ്. ശ്യാം പുഷ്‌ക്കറാണ് തിരക്കഥ ഒരുക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ത്ത ദിലീഷ് തന്നെ നിഷേധിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറക്ടേഴ്‌സില്‍ ഒരാളായിരുന്നു മധു സി നാരായണന്‍. ശ്യാമിന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് ഇപ്പോള്‍ ഈ ചിത്രത്തിനായി പണം മുടക്കുന്നതിന് ദിലീഷിനെയും ഫഹദിനെയും പ്രേരിപ്പിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ഫഹദും ഇതിന് മുന്‍പ് ഒന്നിച്ച രണ്ടു ചിത്രങ്ങളും സാമ്പത്തിക വിജയങ്ങളായിരുന്നു. മികച്ച നിരൂപക പ്രശംസയും ലഭിച്ച ചിത്രങ്ങളായിരുന്നു അവ രണ്ടും.

അതേസമയം തന്റെ അടുത്ത സംവിധാന സംരംഭത്തിനായുള്ള വിഷയത്തിനായി തേടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഒന്നും ശരിയായിട്ടില്ലെന്നുമാണ് ഇതേക്കുറിച്ചുള്ള ദിലീഷിന്റെ പ്രതികരണം.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്