ദിലീപ് അമ്മയിൽ അംഗമല്ല അദ്ദേഹം രാജി വെച്ചതാണ്, മെഗാ ഷോയിൽ പങ്കെടുക്കില്ല: സിദ്ദിഖ്

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മെഗാ ഷോയില്‍ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് പങ്കെടുക്കില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്.

ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ലെന്നും, അദ്ധേഹം രാജിവെച്ചതാണെന്നും സിദ്ദിഖ് കൂട്ടിചേർത്തു. അതേസമയം ഓഗസ്റ്റ് 20ന് അങ്കമാലിയിൽ വെച്ചാണ് അമ്മയുടെ മെഗാ ഷോ.

കൊച്ചിയില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിദ്ദിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക സൈനിക വേഷത്തിലെത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച് കുപ്രസിദ്ധ യൂട്യൂബർ ചെകുത്താനെതിരെ പരാതി നൽകിയതിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചു.

വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നാണ് സിദ്ദിഖ് പറഞ്ഞത്. ഇതിനൊപ്പം ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ കുറിച്ചും താരം സംസാരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമ്മയ്ക്ക് പങ്കില്ല. അതില്‍ അമ്മയ്ക്ക് പ്രത്യേക അഭിപ്രായമില്ല എന്ന് സിദ്ദിഖ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ