'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കു..; ചര്‍ച്ചയായി ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍

‘നരിവേട്ട’യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാല്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് നടന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയ സംഭവത്തിനിടെ, ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

തന്റെ പുതിയ ചിത്രം ‘ഡിറ്റക്ടീവ് ഉജ്ജ്വലന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ധ്യാന്‍ ഇങ്ങനെ പറഞ്ഞത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോണി ഡേവിഡ് രാജു, സിജു വില്‍സണ്‍, അമീന്‍ എന്നിവര്‍ വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് കഴിഞ്ഞ ദിവസം അഭിമുഖം നല്‍കിയിരുന്നു.

ഒരു അഭിമുഖത്തിനിടെ ടൊവിനോ ചിത്രം നരിവേട്ടയെ കുറിച്ച് അമീന്‍ പരാമര്‍ശിച്ചപ്പോള്‍, ആ ചിത്രത്തെ കുറിച്ച് സംസാരിച്ചാല്‍ നല്ല ഇടികിട്ടും എന്ന് ധ്യാന്‍ ട്രോള്‍ ആയി പറയുകയായിരുന്നു. കാലാവസ്ഥ എതിരായിട്ട് പോലും ആളുകള്‍ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ കാണാന്‍ വലിയ രീതിയില്‍ തിയേറ്ററുകളിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാന്‍.

കനത്ത മഴക്കിടയിലും പല നൈറ്റ് ഷോകളും ഹൗസ് ഫുള്‍ ആയിരുന്നുവെന്നും ഞായറാഴ്ചകളിലും കൂട്ടത്തോടെ ആളുകള്‍ ചിത്രം കാണാന്‍ എത്തിയെന്നും ധ്യാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ നരിവേട്ട കാണാന്‍ പോയപ്പോഴും ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്ന് അമീന്‍ പറഞ്ഞു. ഇതോടെയാണ് ധ്യാന്‍ ട്രോളിയത്.

”നരിവേട്ടയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ഇടി കിട്ടും. ഞാനല്ല ഇടിക്കുക, വേറെ ആളെ വച്ച് ഇടിപ്പിക്കും” എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. കൂട്ടച്ചിരിയോടെയാണ് മറ്റുള്ള താരങ്ങള്‍ ധ്യാനിന്റെ ട്രോള്‍ ഏറ്റെടുത്തത്. എന്നാല്‍ ധ്യാനിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍