നായിക അവരാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പെട്ടെന്ന് റെഡി ആയി, പിന്നെ കഥയൊന്നും അറിണ്ടായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ഒരു വര്‍ഷത്തില്‍ എട്ടോളം സിനിമകളില്‍ നായകനായി അഭിനയക്കാറുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ അഭിമുഖങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടാറുള്ളത്. ധ്യാന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ സിനിമയില്‍ അച്ഛന്‍ ശ്രീനിവാസന്‍ അഭിനയിച്ചതിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് സംംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചടക്കം പറഞ്ഞു കൊണ്ടാണ് ധ്യാന്‍ സംസാരിച്ചത്.

”അമ്മാവന്‍ എം. മോഹനന്‍ ആണ് ശരിക്കും എന്നെ സിനിമയില്‍ എടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതില്‍ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകന്‍ ആകണമെന്ന മോഹം വന്നു തുടങ്ങിയത്. ആ സിനിമയില്‍ അനൂപ് മേനോന്‍ ആയിരുന്നു നായകന്‍. അദ്ദേഹത്തെ കണ്ടപ്പോള്‍ നായകനാകാനും തോന്നി.”

”ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന്‍ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങളായിരുന്നു. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷന്‍, എന്നു ഷൂട്ടിങ് തുടങ്ങും, സ്‌ക്രിപ്റ്റ് എഴുതി തീര്‍ന്നെങ്കില്‍ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ’ അങ്ങനെ അങ്ങനെ..”

”ഞാന്‍ പറഞ്ഞു, ‘നയന്‍താരയാണ് നായിക. നയന്‍താരയുടെ അച്ഛനായി അഭിനയിക്കാന്‍ പറ്റുമോ?’ അച്ഛന്‍ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്ന് മറുപടി പറഞ്ഞു, ഞാന്‍ റെഡി” എന്നാണ് ധ്യാന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്. അതേസമയം, 2019ല്‍ ആയിരുന്നു ധ്യാനിന്റെ സംവിധാനത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എത്തിയത്.

Latest Stories

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി