സിഗരറ്റ് വലിക്കാന്‍ പറ്റിയില്ലെങ്കില്‍ മരിക്കുന്നതാണ് നല്ലതെന്നാണ് അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

വളരെ നാളുകളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകന്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിഗരറ്റ് വലി ശ്രീനിവാസന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍.

‘ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്, സിഗരറ്റ് വലിയില്ലെങ്കില്‍ അതിനേക്കാള്‍ മരിക്കുന്നതാണെന്നാണ് അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞത്. അത്ര മാത്രം അഡിക്ഷനായി. പക്ഷെ ഇപ്പോള്‍ വലിക്കുന്നില്ല.

പല വര്‍ഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി. ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയില്‍ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാന്‍ പറ്റില്ല,’ ധ്യാന്‍ പറഞ്ഞു.

എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ഭയങ്കര തോട്ട് പ്രൊവോക്കിംഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു. ഞാനൊരു പാസീവ് സ്‌മോക്കറായിരിക്കുന്നതിനേക്കാള്‍ നല്ലത് ആക്ടീവ് സ്‌മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങള്‍. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ