നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടില്‍ കുത്തിയിരിക്കാണ്.. സ്വന്തം മോനെ പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ: ധ്യാന്‍ ശ്രീനിവാസന്‍

അച്ഛനും അമ്മയ്ക്കും തന്റെ സിനിമ തിയേറ്ററില്‍ കാണാന്‍ പോകാന്‍ പേടിയാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമ കണ്ട് കഴിഞ്ഞാല്‍ അഭിപ്രായം ചോദിച്ച് മാധ്യമങ്ങള്‍ എത്തും. സ്വന്തം മകന്റെ സിനിമ കൊള്ളില്ലെന്ന് കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്നതാണ് അവരുടെ പേടി. ചാനലുകളെ പേടിച്ച് ശ്രീനിവാസന്‍ വീട്ടില്‍ ഇരിക്കുകയാണ് എന്നാണ് ധ്യാന്‍ പറയുന്നത്.

പുതിയ ചിത്രം ‘ഡിറ്റക്ടീവ് ഉജ്ജ്വലന്റെ’ വിജയാഘോഷത്തിനിടെയാണ് ധ്യാന്‍ സംസാരിച്ചത്. ”കഴിഞ്ഞ ദിവസം അമ്മ നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ഉണ്ട് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്നാണ് പേര്, സോഫിയ പോള്‍ ആണ് നിര്‍മ്മാതാവ് എന്നെല്ലാം. ഞങ്ങള്‍ക്ക് പോയി കാണാന്‍ പറ്റുമോ എന്നായിരുന്നു അവര്‍ക്ക് സംശയം.”

”കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങള്‍ എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ സ്വന്തം മോനെ പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ. ഇത്തവണ ഞാന്‍ പറഞ്ഞു ധൈര്യമായി പൊയ്‌ക്കോ ചീത്തപേര് ഉണ്ടാവില്ല, വല്യ പ്രശ്‌നമില്ലാതെ പോകും..”

”അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാല്‍ മതി എന്ന്. അപ്പോ അവര്‍ ചിലപ്പോ സിനിമ കാണാന്‍ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടില്‍ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്” എന്നാണ് ധ്യാന്‍ പറയുന്നത്. അതേസമയം, നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി എന്നിവര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.

കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സജു വിത്സണ്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.

Latest Stories

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്